കഞ്ചാവുമായി യുവാക്കൾ പിടിയിൽ
പാപ്പിനിശേരി മെര്‍ളി വയല്‍ കെ.സി ഹൗസിലെ സൈനുദ്ദീന്റെ മകന്‍ കെ.സി.ഷാഹില്‍(23), പാപ്പിനിസേരി ഈന്തോട്ടിലെ രമേശന്റെ മകന്‍ ഓള്‍നിടിയന്‍ വീട്ടില്‍ ഒ.വിഷ്ണു(22) എന്നിവരെയാണ് പാപ്പിനിശ്ശേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.സന്തോഷ് കുമാറും സംഘവും പാപ്പിനിശ്ശേരി തുരുത്തിയില്‍ വെച്ച് പിടികൂടിയത്.
6 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. പാപ്പിനിശ്ശേരി ,അഴിക്കോട്, ഇരിണാവ് ,വേളപുരം, ധര്‍മ്മശാല, തളിപ്പറമ്പ് എന്നി സ്ഥലങ്ങളിലുള്ള സ്‌ക്കുള്‍ കോളേജ് കുട്ടികള്‍ക്ക് എം.ഡി.എം.എ വിതരണം ചെയ്ത് മായക്കുമരുന്നിന് അടിമകളാക്കി വില്‍പ്പനക്ക് ഉപയോഗിക്കുന്നതാണ് ഇവരുടെ രീതി. നിരവധി സ്‌ക്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളാണ് ആവശ്യാര്‍ത്ഥം തുരുത്തി മേഖലകളിലുള്ള ആള്‍പാര്‍പ്പില്ലാത്ത സ്ഥലങ്ങളില്‍ എത്തുന്നത്.