യുവതിയുടെ ഗർഭപാത്രത്തിനകത്തുനിന്ന് മൂന്നു കിലോ ഭാരം വരുന്ന മുഴ നീക്കം ചെയ്തു


കണ്ണൂർ കിംസ് ശ്രീചന്ദ് ആശുപത്രി പുതു ചരിത്രം കുറിച്ചിരിക്കുകയാണ്. നൂതന സാങ്കേതികവിദ്യയും വിദഗ്ധരായ ഡോക്ടർമാരുടെ സേവനവും കൊണ്ട് ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവെക്കുന്ന കിംസ് ശ്രീ ചന്ദ് ആശുപത്രിയിൽ ഇന്നാണ് യുവതി ശസ്ത്രക്രിയയ്ക്ക് വിധേയയായത്. വയറു വീർത്തു വരികയും വയറിന്റെ അടിഭാഗത്ത് ഭാരം തോന്നിക്കുകയും ചെയ്തതിനെ തുടർന്നാണ് തായത്തെരു സ്വദേശിനിയായ യുവതി കിംസ് ആശുപത്രിയിൽ എത്തുന്നത് . ഡോ. ഹരിപ്രസാദിന്റെ നിർദ്ദേശപ്രകാരം യുവതിയെ സ്കാനിങ്ങിന് വിധേയയാക്കി. സ്കാനിങ്ങിലൂടെ ഗർഭപാത്രത്തിൽ വലിയ മുഴയുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്നാണ് ശസ്ത്രക്രിയയിലൂടെ മുഴ നീക്കം ചെയ്യാൻ തീരുമാനിച്ചത്. ജനറൽ അനസ്തേഷ്യയുടെ സഹായത്തോടെ ശസ്ത്രക്രിയ നടത്തി മുഴ നീക്കം ചെയ്തു. അതോടൊപ്പം ഗർഭപാത്രവും നീക്കം ചെയ്തിട്ടുണ്ട്. ഗർഭപാത്രത്തിനകത്ത് നിന്ന് നീക്കം ചെയ്ത മുഴക്ക് ഏകദേശം മൂന്ന് കിലോ ഗ്രാമോളം തൂക്കം വരും ഡോ.ഹരി പ്രസാദ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകി.ഡോ. അഷ്റഫ് ആണ് അനസ്തേഷ്യ നൽകിയത് .യുവതി സുഖം പ്രാപിച്ചു വരുന്നു .