എംപുരാൻ റിലീസിനോടനുബന്ധിച്ച് കണ്ണൂർ കിംസ് ശ്രീചന്ദ് ഹോസ്പിറ്റലിന്റെ ലഹരിവിരുദ്ധ ക്യാമ്പയിൻ
Narcotic is a Dirty Business
കണ്ണൂർ: മലയാള സിനിമാപ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന “എംപുരാൻ” സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് കിംസ് ശ്രീചന്ദ് ഹോസ്പിറ്റൽ, കണ്ണൂർ ലഹരിവിരുദ്ധ ബോധവത്കരണ സെൽഫി ക്യാമ്പയിൻ സംഘടിപ്പിക്കുന്നു.
ഈ പദ്ധതിയുടെ ഭാഗമായി, കണ്ണൂർ, തലശ്ശേരി, പയ്യന്നൂർ മേഖലകളിലെ ലിബർട്ടി, സുമംഗലി, രാജധാനി എന്നീ പ്രമുഖ തീയേറ്ററുകളുമായി സഹകരിച്ച് “Narcotic is a Dirty Business” എന്ന പേരിൽ സെൽഫി പോയിന്റ് തീയേറ്ററുകളിൽ സജ്ജീകരിക്കുന്നു. ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിൽ വ്യാപിപ്പിക്കുന്നതിനുള്ള ഒരു ബോധവത്കരണ വേദിയായിരിക്കും ഈ ക്യാമ്പയിനെന്ന് കിംസ് ശ്രീചന്ദ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഡോക്ടർ ദിൽഷാദ് അറിയിച്ചു.
ക്യാമ്പയിനിന്റെ പ്രത്യേകത:
“എംപുരാൻ” ടിക്കറ്റുമായി വരുന്നവർക്ക് കിംസ് ശ്രീചന്ദ് ഹോസ്പിറ്റലിന്റെ ഹെൽത്ത് ചെക്കപ്പ് പാക്കേജുകളിൽ 30% കിഴിവ് ലഭിക്കും.
സെൽഫി പോയിന്റിൽ ഫോട്ടോ എടുത്ത്, സോഷ്യൽ മീഡിയയിലൂടെ കിംസ് ശ്രീചന്ദ് ഹോസ്പിറ്റലിനെ ടാഗ് ചെയ്ത് പോസ്റ്റ് ചെയ്യുന്നവർക്ക്, ഹെൽത്ത് ചെക്കപ്പ് പാക്കേജുകളിൽ 50% കിഴിവ് ലഭ്യമാകും.
“Narcotic is a Dirty Business – ആരോഗ്യമാണ് എല്ലാം” എന്ന സന്ദേശവുമായി, ലഹരിയുടെ ദോഷങ്ങൾക്കെതിരെ കിംസ് ശ്രീചന്ദ് ഹോസ്പിറ്റൽ തുടർന്നും വിവിധ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് കിംസ് ശ്രീചന്ദ് ഹോസ്പിറ്റലിന്റെ കോ-ഫൗണ്ടറും കേരള ക്ലസ്റ്റർ സിഇഒയുമായ ഫർഹാൻ യാസീൻ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:
📞 85900 17050 | 96455 00048