സുരക്ഷിതമായ ശസ്ത്രക്രിയയാണ് വിശ്വാസയോഗ്യമായ ചികിത്സയുടെ അടിസ്ഥാനം.

പരോട്ടിഡ് ട്യൂമർ നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി കണ്ണൂർ കിംസ് ശ്രീചന്ദ് ആശുപത്രി. ഇ.എൻ.ടി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. അശ്വിൻ ചന്ദ്രനാണ് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്.

സൂപ്പർഫിഷ്യൽ പരോട്ടിഡെക്ടമി ശസ്ത്രക്രിയയിൽ ഫേഷ്യൽ നാഡിക്ക് പരിക്കേൽക്കാതിരിക്കാൻ നാഡി മോണിറ്ററിംഗ് (NIM) സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് സർജറി നിർവഹിച്ചത്. Total Intravenous Anesthesia (TIVA), BIS മോണിറ്ററിംഗ്, ഫേഷ്യൽ നാഡി മോണിറ്ററിംഗ് (EMG) എന്നീ സംവിധാനങ്ങൾ ആണ് ശസ്ത്രക്രിയയെ കൂടുതൽ സുരക്ഷിതവും വിജയകരവുമാക്കിയതിനു പിന്നിലെന്നു ഡോ. അശ്വിൻ ചന്ദ്രൻ അഭിപ്രായപ്പെട്ടു. കൺസൽട്ടന്റ് അനസ്തെറ്റിസ്റ്റ് ഡോക്ടർ റയാൻ ആൻഡ് ടീം നൽകിയ പിന്തുണ പ്രശംസനീയമാണെന്നും അദ്ദേഹം അറിയിച്ചു.

കിംസ് ശ്രീചന്ദ് ആശുപത്രി ടീമിന്റെ കൂട്ടായ പ്രതിബദ്ധതയും,
ഉന്നത ശസ്ത്രക്രിയാ സൗകര്യങ്ങളും, വിദഗ്ധ ഡോക്ടർമാരുടെയും അനസ്തേഷ്യ വിഭാഗത്തിന്റെയും മികച്ച സേവനവും ഗുണമേന്മയുള്ള ചികിത്സ ഉറപ്പാക്കുന്നതിൽ നിർണായകമാണെന്ന് യൂണിറ്റ് ഹെഡ് ഡോ. ദിൽഷാദ് അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ… Ph:+918590017050