കണ്ണൂരില്‍ ലോഡ്ജില്‍ മുറിയെടുത്ത് മയക്കുമരുന്ന് ഉപയോഗിച്ച സംഭവം യുവതി തളിപ്പറമ്ബ് എക്‌സൈസിന് എതിരെ ആരോപണവുമായി രംഗത്തു

കണ്ണൂര്‍: കണ്ണൂരില്‍ ലോഡ്ജില്‍ മുറിയെടുത്ത് മയക്കുമരുന്ന് ഉപയോഗിച്ച സംഭവത്തില്‍ പിടിയിലായ യുവതി തളിപ്പറമ്ബ് എക്‌സൈസിന് എതിരെ ആരോപണവുമായി രംഗത്തെത്തി.മുറിയില്‍ എംഡിഎംഎ കൊണ്ടുവച്ചത് എക്‌സൈസ് ഉദ്യോഗസ്ഥരാണെന്നാണ് സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ റഫീന ആരോപിക്കുന്നത്. കൈക്കൂലി വാങ്ങിയാണ് ഉദ്യോഗസ്ഥര്‍ തന്നെ പിടിച്ചതെന്നും സമൂഹത്തില്‍ മോശക്കാരിയാക്കുകയെന്നതാണ് ലക്ഷ്യമെന്നും കേസെടുക്കാതെ വ്യാജ ആരോപണം ഉന്നയിക്കുകയാണെന്നും റഫീന ആരോപിക്കുന്നുണ്ട്.