എട്ടാം ക്ലാസിൽ ഇ ഗ്രേഡിൽ 12000-ത്തോളം വിദ്യാർഥികൾ

കണ്ണൂർ: ജില്ലയിൽ എട്ടാം ക്ലാസ് പരീക്ഷയിൽ ഇ ഗ്രേഡ് പട്ടികയിലായത് 12000-ത്തോളം വിദ്യാർഥികൾ.

ഓരോ വിഷയത്തിനും മിനിമം വേണ്ട മുപ്പത് ശതമാനത്തിൽ താഴെ മാർ‌ക്ക് ലഭിച്ചവരാണ് ഈ പട്ടികയിലുള്ളത്.

അവർക്കായി ചൊവ്വാഴ്ച എല്ലാ സ്കൂളിലും ‘പഠന പിന്തുണ’ എന്ന പേരിൽ പ്രത്യേക ക്ലാസ് തുടങ്ങും. 24 വരെ പത്ത് പ്രവൃത്തി ദിവസങ്ങളിലായി രാവിലെ 9.30 മുതൽ 12.30 വരെയാണ് ക്ലാസ്.

ഹിന്ദിയിലാണ് ഏറ്റവും കൂടുതൽ വിദ്യാർഥികൾ ഇ ഗ്രേഡ് പട്ടികയിൽ ഇടം പിടിച്ചത്, 3945 പേർ. ഗണിതം 2315, മലയാളം, സംസ്‌കൃതം, ഉറുദു, അറബിക് തുടങ്ങിയ ഒന്നാം പേപ്പർ 1912, രണ്ടാം പേപ്പർ 2311 എന്നിങ്ങനെയാണ് കുട്ടികളുടെ എണ്ണം.