കണ്ണൂർ ടൗണിൽ ഇന്ന് ഗതാഗത നിയന്ത്രണം

  
  
കണ്ണൂർ: രണ്ടാം എൽ.ഡി.എഫ് സർക്കാരിന്റെ വാർഷികത്തിന്റെ ഭാഗമായി ഇന്ന് വൈകിട്ട് കലക്ടറേറ്റ് മൈതാനിയിൽ നടക്കുന്ന എൽ.ഡി.എഫ് ജില്ലാ റാലിയോടനുബന്ധിച്ച് കണ്ണൂർ ടൗൺ പൊലിസ് സ്റ്റേഷൻ പരിധിയിൽ ട്രാഫിക് ബ്ലോക്ക് അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ ഇന്ന് ഉച്ചയ്ക്ക് രണ്ടുമുതൽ വൈകിട്ട് ആറുവരെ താഴെ പറയുന്ന രീതിയിൽ വലിയ വാഹനങ്ങൾക്ക് കണ്ണൂർ ടൗൺ പരിധിയിൽ പ്രവേശിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി.

  1. തളിപ്പറമ്പ് ഭാഗത്ത് നിന്നും തലശേരി ഭാഗത്തേക്ക് പോകുന്ന ബസ് ഒഴികെയുള്ള വലിയ വാഹനങ്ങൾ തളിപ്പറമ്പ് തൃച്ചംമ്പരം അമ്പലം റോഡുവഴി നണിച്ചേരിക്കടവ്-മയ്യിൽ-ചാലോട്- മമ്പറം വഴി പോകണം.
  2. തലശേരി ഭാഗത്ത് നിന്നും തളിപ്പറമ്പ് ഭാഗത്തേക്ക് പോകുന്ന ബസ് ഒഴികെയുള്ള വലിയ വാഹനങ്ങൾ കൊടുവള്ളി ഗേറ്റുവഴി തിരിഞ്ഞ് മമ്പറം-ചാലോട്-മയ്യിൽ- നണിച്ചേരിക്കടവ് വഴി തളിപ്പറമ്പിലേക്ക് പോകണം.