സർവ്വീസിൽ നിന്നും വിരമിക്കുന്ന ജീവനക്കാരന് യാത്രയയപ്പ് നൽകി

തലശ്ശേരി കോ-ഓപ്പറേറ്റിവ് ഹോസ്പിറ്റലിൽ കഴിഞ്ഞ 24 വർഷമായി ലാബ് ടെക്‌നീഷ്യൻ തസ്തികയിൽ
ജോലി ചെയ്തു വരുന്ന ശ്രീ: എ.കെ സതീഷ് ബാബുവിന് യാത്രയയപ്പ് നൽകി. യാത്രയയപ്പ് സമ്മേളനം തലശ്ശേരി കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽ പ്രസിഡണ്ട് എം.സി പവിത്രൻ ഉദ്ഘാടനം ചെയ്തു. ആശുപത്രി വൈസ് പ്രസിഡന്റ് ടി.സുധീർ അദ്ധ്യക്ഷനായി. ആശുപത്രി ഡയറക്ടർമാരായ ഡോ: രാജീവ് നമ്പ്യാർ, കെ.വി.മോഹനൻ എന്നിവരും, KCEU സംസ്ഥാന വൈസ് പ്രസിഡന്റ് കെ.സുജയ, TECHES പ്രസിഡന്റ് സീമ പ്രകാശ്, ലാബ് ഇൻ ചാർജ് സജിത്ത് ചന്ദ്രൻ, KCEU യൂണിറ്റ് സെക്രട്ടറി എൻ.രമേശൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ ആശുപത്രി ജനറൽ മാനേജർ മിഥുൻ ലാൽ ഇ.എം സ്വാഗതവും, അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ പ്രശാന്ത്.പി നന്ദിയും പറഞ്ഞു