ഫാക്കിയുടെ ആത്മകഥ, പുതു തലമുറക്ക് പ്രചോദനം,
ശിഹാബുദ്ദീൻ പൊയ്ത്തും കടവ്,


കണ്ണൂർ : ദുബായ് കേന്ദ്രമായി പ്രവർത്തിക്കുന്ന വ്യവസായി എൻ. പി. ഫാക്കി രചിച്ച “പാഴ് വസ്തുക്കളിൽ നിധി തേടി ലോക സഞ്ചാരം” എന്ന പുസ്തകം കണ്ണൂർ ചേമ്പർ ഹാളിൽ പ്രകാശനം ചെയ്തു.മുൻ മേയർ അഡ്വ. ടി ഒ മോഹനൻ മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റർ പി പി ശശീന്ദ്രന് നൽകി പ്രകാശനം ചെയ്തു.കണ്ണൂർ മേയർ മുസ്ലിഹ്‌ മഠത്തിൽ ഉദ്‌ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ മുഖ്യാതിഥിയായിരുന്നു.സാഹിത്യകാരൻ ശിഹാബുദ്ദീൻ പൊയ്ത്തും കടവ് മുഖ്യ പ്രഭാഷണം നടത്തി. അഡ്വ. ഹാഷിക്ക് തൈക്കണ്ടി പുസ്തകം പരിചയം നടത്തി.നോർത്ത് മലബാർ ചേമ്പർ ഓഫ് കോമേഴ്സ് പ്രസിഡന്റ് ടി കെ രമേഷ് കുമാർ അധ്യക്ഷത വഹിച്ചു. ആർട്ടിസ്റ്റ് ശശികല, മഹേഷ് ചന്ദ്ര ബാലിഗ, കെ അനിൽ കുമാർ, കെ നാരായണൻ കുട്ടി, അഡ്വ. കസ്തുരി ദേവൻ, കെ. ടി. എ മുനീർ,കെ. പി. ശശിധരൻ ,സി വി ദീപക്, വിനോദ് നാരായണൻ തുടങ്ങിയവർ സംസാരിച്ചു.