വിഷു-ഈസ്റ്റര്‍ തിരക്ക്: കെഎസ്ആര്‍ടിസിയുടെ പ്രത്യേക സര്‍വീസുകള്‍
കണ്ണൂർ: വിഷുവും ഈസ്റ്ററും പ്രമാണിച്ച് കെ എസ് ആര് ടി സിയുടെ അന്തര്‍ സംസ്ഥാന സര്‍വീസുകളില്‍ തിരക്കേറി.
യാത്രക്കാരുടെ എണ്ണം കൂടുന്നത് അനുസരിച്ച് പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കിയതായി കെ എസ് ആര് ടി സി അധികൃതര്‍ അറിയിച്ചു. എട്ട് മുതല്‍ 22 വരെയാണ് പ്രത്യേക സര്‍വീസുകള്‍ നടത്തുക. നിലവിലുള്ള സര്‍വീസുകള്‍ക്ക് പുറമെയാണ് അധിക സര്‍വീസുകള്‍.
onlineksrtcswift.com എന്ന ഓണ്‍ലൈന്‍ വെബ്സൈറ്റ് വഴിയും Ente KSRTC Neo-oprs എന്ന മൊബൈല്‍ ആപ്പ് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം.