വേനൽച്ചൂടിൽ വെന്തുരുകി കണ്ണൂർ; താപനില 38.5 ഡിഗ്രി
കണ്ണൂർ : കണ്ണൂരിൽ താപനില ഉയർന്ന് തന്നെ. ചൊവ്വാഴ്ച ജില്ലയിൽ പലയിടങ്ങളിലും താപനില 38 ഡിഗ്രിയോട് അടുത്താണ്. ചെമ്പേരിയിൽ 38.5 ഡിഗ്രി താപനില രേഖപ്പെടുത്തി.
പകൽ സമയങ്ങളിൽ സൂര്യ പ്രകാശം നേരിട്ട് ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക. ആരോഗ്യ സംരക്ഷണത്തോട് ഒപ്പം ചർമ സംരക്ഷണവും പ്രധാനമാണ്.
വാഹനമോടിക്കുന്നവർ മുഖവും കൈകളും മുഴുവനായും മൂടുന്ന രീതിയിൽ വസ്ത്രങ്ങളോ മറ്റോ ധരിക്കണം.
ദാഹമില്ലെങ്കിലും വെള്ളം കുടിക്കുക. നിർജലീകരണം ഉണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങൾ ഒഴിവാക്കുക.
പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കണം. വെള്ളം കുടിക്കാനായി ഫോണിൽ ഓർമപ്പെടുത്തൽ (റിമൈൻഡർ) സംവിധാനം സജ്ജീകരിക്കാം.
ചൂട് ഇന്നലെ:
ആറളം 36.07
അയ്യൻകുന്ന് 36.4
ചെമ്പേരി 38.5
ഇരിക്കൂർ 36.5
കണ്ണൂർ-ഐ.സി.എ.ആർ. 33.9
പെരിങ്ങോം 36.4
പിണറായി 36.1