ഹിന്ദുസ്ഥാനി – കർണാടിക് സംഗീതോത്സവം ലോഗോ പ്രകാശനം ചെയ്തു


കണ്ണൂർ : വിൻവിൻ കോർപ്പും കണ്ണൂർ മിററും ചേർന്ന് 2024ജനുവരി 10 മുതൽ 14 വരെ കണ്ണൂരിൽ വെച്ച് നടക്കുന്ന ഹിന്ദുസ്ഥാനി – കർണാടിക് സംഗീതോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. പ്രശസ്ത സംഗീതസംവിധായകൻ ദിലീപ്കുമാർ പ്രശസ്ത വീണ വാദക ഡോ സുമാ സുരേഷിനു നൽകി പ്രകാശനം ചെയ്തു. കണ്ണൂർ കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എ ളയാവൂർ മുഖ്യാതിഥിയായിരുന്നു. ആർട്ടിസ്റ്റ് ശശികല, കെ ജ്യോതി പ്രകാശ്, കെ സി ശശീന്ദ്രൻ ചാല, മനോജ് ശില്പി, കെ സത്യൻ,ടി മിലേഷ് കുമാർ. എന്നിവർ സംസാരിച്ചു.