കാസർഗോഡ് ഉപ്പളയില്‍ വീട്ടില്‍ സൂക്ഷിച്ച നിലയില്‍ 2 കോടി രൂപയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു.

കാസർഗോഡ് ഉപ്പളയില്‍ വീട്ടില്‍ സൂക്ഷിച്ച നിലയില്‍ 2 കോടി രൂപയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഉപ്പള സ്വദേശി അസ്‌കർ അലി(26)യെ പൊലീസ് അറസ്റ്റ് ചെയ്തു. കൊക്കെയ്ൻ, എംഡിഎംഎ അടക്കമുള്ള ലഹരിപദാർത്ഥങ്ങളാണ് ഇയാളുടെ വീട്ടില്‍ നിന്നും പിടികൂടിയത്.

ഉപ്പള പത്വാടി കൊണ്ടക്കൂരിലെ അസ്കറിന്റെ ഇരുനില വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് നിരോധിത ലഹരി ഉത്പന്നങ്ങള്‍ അടക്കം കണ്ടെടുത്തത്, ഇവ മുറിക്കുള്ളിലെ അലമാരയില്‍ സൂക്ഷിച്ച നിലയിലായിരുന്നു. 3.4 കിലോഗ്രാം എം.ഡി.എം.എ., 96 ഗ്രാം കൊക്കെയ്ൻ, 642 ഗ്രാം ഗ്രീൻ കഞ്ചാവ്, 30 മയക്കുഗുളിക എന്നിവയാണ് പിടിച്ചെടുത്തത്.