കീം ആദ്യമായി ഓൺലൈനിൽ; ജൂണിൽ പരീക്ഷ

കേരള മെഡിക്കൽ എൻജിനിയറിങ് പ്രവേശന പരീക്ഷ (കീം) ഈ അധ്യയന വർഷം മുതൽ ഓൺലൈനിൽ. ജൂൺ ഒന്ന് മുതൽ ഒമ്പതുവരെ കേരളം, ദുബായ്, മുംബൈ, ഡൽഹി എന്നിവിടങ്ങളിലെ പരീക്ഷാ
കേന്ദ്രങ്ങളിൽ നടത്തും. ചോദ്യങ്ങൾ സജ്ജീകരിക്കൽ, അച്ചടി, ഗതാഗതം, ഒഎംആർ അടയാള പ്പെടുത്തൽ, മൂല്യനിർണയം എന്നിവ ഉൾപ്പെടുന്ന പരീക്ഷാ രീതിയെ ലഘൂകരിക്കുന്നതിനാ ണ് ഓൺലൈനായിട്ട് നടത്തുന്നത്.
സിഡിറ്റിനാണ്
നിർവഹണ ചുമതല. ജൂൺ ഒന്ന് മുതൽ ഒമ്പത് വരെ വിവിധ ഘട്ട ങ്ങളിലായാണ് പരീക്ഷ. കംപ്യൂട്ടർ അധിഷ്ഠിത ടെസ്റ്റിന് (സിബിടി) പ്രത്യേക കേന്ദ്രങ്ങൾ
സജ്ജമാക്കും. എൻജിനിയറിങ്

പരീക്ഷയ്ക്ക് മൂന്നുമണിക്കൂറാണ്. കണക്ക് 75, ഫിസിക്സ് 45, കെമിസ്ട്രി 30 എന്നിങ്ങനെ 150 ചോദ്യങ്ങളുണ്ടാകും. ഒന്നരമണിക്കൂറാണ് ഫാർമസി പരീക്ഷയ്ക്ക്.