അരവിന്ദ് കെജ്‌രിവാളിനെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടു.
മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടു. റൗസ് അവന്യു കോടതിയാണ് ഈ മാസം 15 വരെ അരവിന്ദ് കെജ്‌രിവാളിനെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടത്. അരവിന്ദ് കെജ്‌രിവാൾ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് ഇഡി കോടതിൽ പറഞ്ഞു. പാസ്‌വേർഡ് നൽകാൻ ആവശ്യപ്പെട്ടിട്ടും നൽകാൻ തയാറായില്ലെന്നും ചോദ്യങ്ങൾക്ക് പരസ്പര ബന്ധമില്ലാത്ത ഉത്തരങ്ങൾ നൽകുന്നുവെന്നും ഇഡി കോടതിയിൽ പറഞ്ഞു.