സംസ്ഥാന ബജറ്റ് ഇന്ന്

രണ്ടാം പിണറായി സർക്കാരിന്റെ 2024- 25 വർഷത്തേക്കുള്ള സംസ്ഥാന ബജറ്റ് ഇന്ന്. ധനമന്ത്രി കെ.എൻ ബാലഗോപാൽ നിയമസഭയിൽ ഇന്ന് ബജറ്റ് അവതരിപ്പിക്കും. രണ്ടാം പിണറായി സർക്കാർ അധികാരമേറ്റതിനു ശേഷമുള്ള നാലാമത്തെ ബജറ്റാണ് ഇന്ന് നടക്കുക. ഇന്ന് രാവിലെ ഒമ്പതിന് ബജറ്റ് പ്രസംഗം ആരംഭിക്കും.

വിവിധ മേഖലകളിലടക്കമുള്ള ജനകീയ പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകുമെന്നാണ്. ജനങ്ങളുടെമേൽ ബാധ്യത അടിച്ചേൽപ്പിക്കാതെ വരുമാനം കൂട്ടാനുള്ള നടപടികൾ ബജറ്റിലുണ്ടാകുമെന്നാണ്‌ പ്രതീക്ഷ.കേന്ദ്ര സർക്കാന്റിന്റെ അവഗണനയിൽ സാമ്പത്തിക പ്രയാസം നേരിടുന്ന സാഹചര്യത്തിൽ ആണ് ബജറ്റ് അവതരണം. സംസ്ഥാനത്തെ കൂടുതൽ മുന്നോട്ടുകൊണ്ടുപോകാനുമുള്ള ഇടപെടൽ ബജറ്റിൽ ഉണ്ടാകുമെന്ന് ധനമന്ത്രി വ്യക്തമാക്കിയിരുന്നു. നാളെ മുതൽ 11 വരെ സഭ ചേരില്ല. 12 മുതൽ 15 വരെയാണ് ബജറ്റ് ചർച്ച നടക്കുന്നത്.

റബ്ബറിന്റെ താങ്ങുവിലയില്‍ വര്‍ധന ഉണ്ടാകുമെന്നാണ് റബ്ബര്‍ കര്‍ഷകരുടെ പ്രതീക്ഷ. ശമ്പള, പെന്‍ഷന്‍ കുടിശ്ശിക നല്‍കാനുള്ള പ്രഖ്യാപനവും ബജറ്റില്‍ ഉണ്ടായേക്കും. മന്ത്രി കെ. എന്‍ ബാലഗോപാലിന്റെ നാലാമത്തെ ബജറ്റാണ് ഇന്ന് അവതരിപ്പിക്കുന്നത്. നെല്ലുസംഭരണവുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കാനുള്ള നിര്‍ദേശങ്ങളും പ്രഖ്യാപനങ്ങളും ഈ ബജറ്റില്‍ ഉണ്ടാകുമെന്ന് കര്‍ഷകര്‍ പ്രതീക്ഷിക്കുന്നുണ്ട്.