സ്വകാര്യ സർവകലാശാലബിൽ നിയമസഭ പാസാക്കി
സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾക്ക് വാതിൽ തുറന്ന് സ്വകാര്യ സർവകലാശാല ബില്ല് നിയമസഭ പാസാക്കി.
സർക്കാർ നിയന്ത്രണം സർവകലാശാലകളിൽ ഉറപ്പാക്കുമെന്നും ഇടത് സർക്കാരിന്റെ പുതുകാൽ വയ്പാണിതെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പറഞ്ഞു. സ്വകാര്യ സർവകലാശാലകൾ ഉന്നത വിദ്യാഭ്യാസ മേഖലയിൽ കച്ചവത്തിന് ഇടയാക്കുമെന്ന് പ്രതിപക്ഷം വിമർശിച്ചു. എങ്കിലും ബില്ലിനെ തത്വത്തിൽ എതിർക്കുന്നില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കി.