ഈ വര്‍ഷം കേരളം സമ്പൂർണ പാലിയേറ്റീവ് കെയര്‍ സംസ്ഥാനമായി മാറുമെന്ന് വീണ ജോര്‍ജ്

കൊച്ചി: ഈ വർഷം കേരളം സമ്ബൂർണ പാലിയേറ്റീവ് കെയർ സംസ്ഥാനമായി മാറുമെന്ന് മന്ത്രി വീണ ജോർജ്. എറണാകുളം ജനറല്‍ ആശുപത്രിയില്‍ ആരംഭിച്ച ഒൻപത് പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

നവ കേരളം കർമ പദ്ധതി രണ്ടില്‍ ആർദ്രം മിഷനില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന പ്രധാന പദ്ധതികളില്‍ ഒന്നാണ് പാലിയേറ്റീവ് കെയർ. ആശാവർക്കർമാർ മുഖേന ശൈലി ആപ്പ് വഴി പാലിയേറ്റീവ് കെയർ ആവശ്യമായവരുടെ ലിസ്റ്റ് എടുത്തിട്ടുണ്ട്. കിടപ്പിലായവർക്കും, വീടുകളില്‍ നിന്ന് പുറത്തിറങ്ങാൻ കഴിയാത്തവർക്കും മികച്ച ഹോം കെയർ പരിചരണം നല്‍കുന്നതിന് ആവശ്യമായ വൊളൻറിയേഴ്സിനെ നിയമിക്കും. സംസ്ഥാനത്തെ എല്ലാ കിടപ്പുരോഗികള്‍ക്കും കൃത്യമായ ഇടവേളകളില്‍ പാലിയേറ്റീവ് കെയർ സംവിധാനം ഉറപ്പാക്കി കേരളം സമ്ബൂർണ പാലിയേറ്റീവ് കെയർ സംസ്ഥാനമായി മാറുമെന്നും മന്ത്രി പറഞ്ഞു.

പാലിയേറ്റീവ് വാരാചരണത്തിന്റെ ഭാഗമായി ജനറല്‍ ആശുപത്രിയില്‍ ആരംഭിച്ച അനുഗാമി ടു ഹീല്‍ ടുഗതർ പദ്ധതി വഴി അൻപതോളം വരുന്ന ക്രോണിക് അള്‍സർ രോഗികളെ 100 ദിവസത്തെ കർമ്മപദ്ധതിയിലൂടെ സുഖപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. നിലവില്‍ ആയിരത്തിലധികം രോഗികള്‍ക്ക് ആശുപത്രി വഴി പാലിയേറ്റീവ് പരിചരണം ഉറപ്പാക്കുന്നുണ്ട്.

27/01/2024