സ്‌കോളര്‍ഷിപ്പിനായി 454കോടി രൂപ അനുവദിച്ചു

വിവിധ വിഭാഗങ്ങള്‍ക്കായി 2022-23 വരെയുള്ള പ്രീ മെട്രിക്, പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് തുകകള്‍ അനുവദിച്ചു.

ഇതിനായി 454.15 കോടി രൂപ നീക്കിവച്ച് ഉത്തരവ് ഇറക്കിയതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.

പട്ടികജാതി പട്ടികവര്‍ഗ്ഗ, മറ്റുള്ള പിന്നാക്ക, ന്യൂനപക്ഷ, മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ എന്നീ കുട്ടികളുടെ 2021-22, 2022-23 വര്‍ഷങ്ങളിലെ സ്‌കോളര്‍ഷിപ്പ് തുകകളാണ് വിതരണം ചെയ്യാന്‍ തീരുമാനിച്ചത്.