സംസ്ഥാന സര്‍ക്കാരിന് 6000 കോടി കൂടി കടമെടുക്കാന്‍ കേന്ദ്രം അനുമതി നല്‍കി

സംസ്ഥാന സര്‍ക്കാരിന് 6000 കോടി കൂടി കടമെടുക്കാന്‍ കേന്ദ്രം അനുമതി നല്‍കി. വൈദ്യുതി പരിഷ്‌കരണം നടത്തിയ വകയിലാണ് അധികവായ്പയ്ക്ക് അനുമതി നല്‍കിയത്. 5990 കോടി രൂപ കടമെടുക്കാനുള്ള അനുമതി നേരത്തെ കേന്ദ്രം നല്‍കിയിരുന്നു.

വൈദ്യുതി മേഖലയിലും പങ്കാളിത്ത പെന്‍ഷന്‍ കൊണ്ടുവന്ന മാറ്റങ്ങള്‍ സംസ്ഥാനത്തിന്റെ കടമെടുക്കാനുള്ള പരിധിയെ വര്‍ധിപ്പിച്ചിട്ടുണ്ടെന്നായിരുന്നു സംസ്ഥാനത്തിന്റെ വാദം. ഇത്തരത്തില്‍ പന്ത്രണ്ടായിരം കോടിയോളം രൂപ കടമെടുക്കാന്‍ കഴിയുമെന്നും സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചിരുന്നു.