ജില്ലാ കേരളോത്സവം ഇന്ന് തുടക്കം
കണ്ണൂർ: ജില്ലാ പഞ്ചായത്തും സംസ്ഥാന യുവജന ക്ഷേമ ബോർഡും സംയുക്തമായി അഴീക്കോട് നടത്തുന്ന ജില്ലാ കേരളോത്സവതിന്റെ സ്റ്റേജിതര മത്സരങ്ങൾ വെള്ളിയാഴ്ച ആരംഭിക്കുന്നു. ഡിസംബർ 27, 28, 29 തീയതികളിൽ നടക്കുന്ന ജില്ലാ കേരളോത്സവത്തിന്റെ ഉദ്ഘാടനം 28 ന് വൈകീട്ട് അഞ്ച് മണിക്ക് കേരള നിയമസഭ സ്പീക്കർ അഡ്വ.എ എൻ ഷംസീർ നിർവഹിക്കും.
അഴീക്കോട് ഹയർ സെക്കന്ററി സ്കൂളിൽ (വൻകുളത്തുവയൽ) ആണ് പ്രധാന വേദി. ജില്ലയിലെ 11 ബ്ലോക്ക്, 9 മുനിസിപ്പാലിറ്റി, കണ്ണൂർ കോർപറേഷൻ എന്നിവിടങ്ങളിൽ നിന്നായി 3000 ത്തോളം മത്സരാർഥികൾ പങ്കെടുക്കും. എംടി വാസുദേവൻ നായരുടെ നിര്യാണത്തെ തുടർന്ന് വെള്ളിയാഴ്ച നടത്താനിരുന്ന സ്റ്റേജിതര മത്സരങ്ങളുടെ ഉദ്ഘാടന ചടങ്ങ് മാറ്റിവെച്ചു.