മകന് കരള്‍ ദാനം ചെയ്ത പിതാവ് മരിച്ചു; പിന്നാലെ മകനും, യുവാവിന്റെ മരണം ചികിത്സയിലിരിക്കെ
കൊച്ചി: കരള്‍ മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. കലൂർ ദേശാഭിമാനി റോഡ് കല്ലറക്കല്‍ ത്വയിബ് കെ നസീർ (26) ആണ് മരിച്ചത്.കഴിഞ്ഞ ഏപ്രിലിലായിരുന്നു നസീറിന്റെ അന്ത്യം. റോബോട്ടിക്സ് ശസ്ത്രക്രിയയ്ക്കിടെ ഹൃദയത്തിലേക്കുള്ള പ്രധാന ഞരമ്ബിന് ക്ഷതമേറ്റതിനെ തുടർന്ന് നസീർ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഇതിനിടയിലാണ് മരണം സംഭവിച്ചത്.കരള്‍ സംബന്ധമായ അസുഖത്തെത്തുടർന്ന് ത്വയിബ് കഴിഞ്ഞ കുറച്ചുനാളായി ആശുപത്രിയിലായിരുന്നു. എം എ ബിരുദധാരിയാണ്. പഠനശേഷം പിതാവിനൊപ്പം പച്ചക്കറി വ്യാപാരം നടത്തുകയായിരുന്നു. ത്വയിബിന്റെ മൃതദേഹം കലൂർ ജുമാ മസ്ജിദ് ഖബർസ്ഥാനില്‍ കബറടക്കി. ശ്രീമൂലം പീടിയേക്കല്‍ കുടുംബാംഗം ഷിജിലയാണ് മാതാവ്.