കൊല്ലത്ത് യുവതിയെ കാറിടിച്ച് വീഴ്ത്തി ശരീരത്തിലൂടെ വാഹനം കയറ്റിയിറക്കിയ ശേഷം രക്ഷപ്പെട്ടയാള്‍ പൊലീസ് പിടിയില്‍

കൊല്ലം മൈനാഗപ്പള്ളി ആനൂര്‍ക്കാവില്‍ കാര്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിയായ കുഞ്ഞുമോള്‍ മരിച്ച സംഭവത്തില്‍ വാഹനം ഓടിച്ച അജ്മല്‍ പിടിയില്‍. പ്രതി മദ്യലഹരിയില്‍ ആയിരുന്നു എന്ന് സൂചനയുണ്ട്. കാര്‍ ഇടിച്ച് റോഡില്‍ വീണ കുഞ്ഞുമോളുടെ ശരീരത്തിലൂടെ വാഹനം കയറ്റിയിറക്കി അജ്മലും സുഹൃത്തായ വനിത ഡോക്ടറും രക്ഷപ്പെടുകയായിരുന്നു. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന ഫൗസിയ കരുനാഗപ്പള്ളി വല്യയത്ത് ആശുപത്രിയില്‍ ചികിത്സയിലാണ്. കാറും കാറില്‍ ഉണ്ടായിരുന്ന വനിത ഡോക്ടറെയും പൊലീസ് ഇന്നലെ തന്നെ കസ്റ്റഡിയില്‍ എടുത്തിരുന്നു