ഒരു കുട്ടിക്ക് കൂടി അമീബിക് മസ്തിഷ ജ്വരം സ്ഥിരീകരിച്ചു.
കോഴിക്കോട്: ഒരു കുട്ടിക്ക് കൂടി അമീബിക് മസ്തിഷ ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് പയ്യോളി സ്വദേശിയായ 14 കാരനാണ് രോഗബാധ. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് തിക്കോടി സ്വദേശിയായ കുട്ടി. രണ്ട് മാസത്തിനിടെ നാലാമത്തെ കേസാണ് സ്ഥിരീകരിക്കുന്നത്.
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് അടുത്തിടെ 3 കുട്ടികള്‍ മരിച്ച സാഹചര്യത്തില്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നത തല യോഗം ചേര്‍ന്നു.