ലോ കോളേജ് വിദ്യാർത്ഥിനി താമസസ്ഥലത്ത് ജീവനൊടുക്കിയ സംഭവത്തിൽ,ആണ്‍സുഹൃത്തിനായുള്ള തിരച്ചലിൽ പൊലീസ്
കോഴിക്കോട് ലോ കോളേജ് വിദ്യാർത്ഥിനി താമസസ്ഥലത്ത് ജീവനൊടുക്കിയ സംഭവത്തിൽ
വിദ്യാർത്ഥിയുടെ സുഹൃത്തുക്കളെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കുട്ടിയുടെ ആണ്‍സുഹൃത്തിനായുള്ള തിരച്ചില്‍ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. ഫെബ്രുവരി 24നായിരുന്നു പെണ്‍കുട്ടിയെ വാപ്പോളിത്താഴത്തെ വാടകവീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് ലോ കോളേജ് മൂന്നാം സെമസ്റ്റർ വിദ്യാർത്ഥിനി മൗസ മെഹ്റിൻ ആണ് മരിച്ചത്. മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബവും നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.