ഏഴുവയസുകാരന്‍ ഫ്‌ളാറ്റില്‍ നിന്ന് വീണു മരിച്ചു.

കോഴിക്കോട് ഏഴുവയസുകാരന്‍ ഫ്‌ളാറ്റില്‍ നിന്ന് വീണു മരിച്ചു. ഇവാന്‍ ഹിബാല്‍ ആണ് മരിച്ചത്.

രാത്രി 9 മണിയോടെയാണ് സംഭവം നടന്നത്. പാലാഴിയ്ക്ക് സമീപമുള്ള ലാന്‍മാര്‍ക്ക് അബാക്കസ് ഫ്‌ളാറ്റിന്റെ ഏഴാം നിലയില്‍ നിന്നാണ് കുട്ടി താഴേക്ക് വീണത്.

കുട്ടിയും മാതാവും അനിയനും ബാല്‍ക്കണിയിലിരിക്കുകയായിരുന്നു. ഇളയ കുട്ടിയുമായി മാതാവ് അകത്ത് പോയ സമയത്താണ് കുട്ടി അബദ്ധത്തില്‍ താഴേക്ക് വീണത്. മാതാവ് താഴേക്ക് നോക്കിയപ്പോഴാണ് കുട്ടി വീണതായി കണ്ടത്. സെക്യൂരിറ്റി ഉള്‍പ്പെടെ എത്തി കുട്ടിയെ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.