വൈദ്യുതി മുടങ്ങും

മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനു കീഴിൽ എരമം സൗത്ത്, കണ്ണാപ്പള്ളി പൊയിൽ, എരമം നോർത്ത്, ഉള്ളൂർ ഭാഗങ്ങളിൽ ജൂൺ ആറിന് ചൊവ്വാഴ്ച രാവിലെ ഒൻപത് മണി മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ചൊവ്വ ഇലക്ട്രിക്കൽ സെക്ഷനു കീഴിൽ വനിതാ ബാങ്ക്, പെർഫെക്ട് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ജൂൺ ആറിന് ചൊവ്വാഴ്ച രാവിലെ എട്ട് മണി മുതൽ വൈകിട്ട് അഞ്ച് മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

തയ്യിൽ ഇലക്ട്രിക്കൽ സെക്ഷനിലെ കോൺഗ്രസ് ഭവൻ ട്രാൻസ്ഫോർമർ പരിധിയിൽ ജൂൺ ആറിന് ചൊവ്വാഴ്ച രാവിലെ എട്ട് മണി മുതൽ 11 മണി വരെയും പാറക്കണ്ടിക്കാവ് പ്രദേശങ്ങളിൽ രാവിലെ 10.30 മുതൽ ഉച്ചക്ക് 12.30 വരെയും തോട്ടട ബണ്ട് പ്രദേശങ്ങളിൽ 12 മണി മുതൽ 2.30 വരെ വൈദ്യുതി മുടങ്ങും.

ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ മാച്ചേരി സ്‌കൂൾ ട്രാൻസ്ഫോമർ പരിധിയിൽ ജൂൺ ആറിന് രാവിലെ എട്ട് മണി മുതൽ ഉച്ചക്ക് 12 മണി വരെയും നമ്പ്യാർ പീടിക ട്രാൻസ്ഫോമർ പരിധിയിൽ 11 മണി മുതൽ രണ്ട് മണി വരെയും ഭാഗികമായി വൈദ്യുതി മുടങ്ങും.