വൈദ്യുതി മുടങ്ങും
ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ ചുടല, ചാലിൽ മെട്ട, പൊലുപ്പിൽ കാവ്, കടാംങ്കോട്, കടാംങ്കോട് പള്ളി എന്നീ ട്രാൻസ്ഫോമർ പരിധികളിൽ ജൂലൈ 11ന് രാവിലെ ഒമ്പത് മണി മുതൽ ഒരു മണി വരെയും വില്ലേജ് മുക്ക് ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ എട്ട് മണി മുതൽ ഉച്ചക്ക് 12 മണി വരെയും സലഫി ട്രാൻസ്ഫോമർ പരിധിയിൽ ഉച്ചക്ക് 12 മണി മുതൽ വൈകിട്ട് മൂന്ന് മണി വരെയും വൈദ്യുതി മുടങ്ങും.
മാതമംഗലം സെക്ഷനിൽ വരിക്കച്ചാൽ ട്രാൻസ്ഫോർമർ പരിധിയിൽ ജൂലൈ 11ന് രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ച് മണി വരെയും ഹച്ച്, പേരൂൽ റോഡ്, സോമിൽ എന്നിവിടങ്ങളിൽ രാവിലെ ഒമ്പത് മണി മുതൽ ഉച്ചക്ക് ഒരു മണി വരെയും കടേക്കര, നടുവിലെക്കുനി, പേരൂൽ ഹെൽത്, ചേപ്പായികോട്ടം എന്നിവിടങ്ങളിൽ ഉച്ചക്ക് ഒരു മണി മുതൽ വൈകിട്ട് അഞ്ച് മണി വരെയും ആലിമുക്ക്, കടന്നപ്പള്ളി ആൽ, സ്‌കൂൾ, ചെറുവിച്ചേരി എന്നിവിടങ്ങളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.