കൊടുംചൂട്: വൈദ്യുതി ഉപഭോഗം കൂടുന്നതോടെ കെഎസ്ഇബി ആശങ്കയില്‍

സംസ്ഥാനത്ത് അന്തരീക്ഷ താപനില ദിനംപ്രതി കൂടുന്നതോടെ വൈദ്യുത ഉപഭോഗവും കൂടിവരുന്നതില്‍ കെഎസ്ഇബി ആശങ്കയില്‍. വൈദ്യുതി ഉപഭോഗം കൂടുതലുള്ള സമയപരിധിയില്‍ മാറ്റമുണ്ടായിട്ടുണ്ട്. വൈകീട്ട് 6 മണിമുതല്‍ പുലര്‍ച്ചെ ഒരു മണി വരെയാണ് പുതിയ പീക്ക് ടൈം
സംസ്ഥാനത്തെ ജലവൈദ്യുതി ഉത്പാദനം 20 ദശലക്ഷം യൂണിറ്റ് മാത്രമാണ്. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപഭോഗം 11 കോടിയിലെത്തിയിരുന്നു. 85 ദശലക്ഷത്തോളം വൈദ്യുതി പുറത്തുനിന്ന് എത്തിക്കേണ്ട അവസ്ഥയുണ്ടാകുന്നുണ്ട്. ഇത് കെഎസ്ഇബിയെ വലിയ തോതില്‍ ആശങ്കപ്പെടുത്തുന്നുണ്ട്. ഉയര്‍ന്ന വിലയ്ക്കാണ് സംസ്ഥാനത്തിന് വൈദ്യുതി വാങ്ങേണ്ടി വരുന്നത്. ഇത് കെഎസ്ഇബിയെ സാമ്പത്തികമായും പ്രതിസന്ധിയിലാക്കുന്നുണ്ട്