വൈദ്യുതി അപകട സാധ്യത അറിയിക്കാൻ വാട്സാപ്പ് സംവിധാനം
*15.07.2024*
പൊതുജനങ്ങൾക്ക് വൈദ്യുതി ശൃംഖലയുമായി ബന്ധപ്പെട്ട അപകട സാധ്യത അറിയിക്കാൻ പ്രത്യേക വാട്സാപ്പ് സംവിധാനം. കെ എസ് ഇ ബിയുടെ എമർജൻസി നമ്പരായ 9496010101 എന്ന നമ്പറിൽ വാട്സാപ്പ് സന്ദേശം അയക്കാം.
അപകടസാധ്യതയുള്ള പോസ്റ്റ്, ലൈനിന്റെ ചിത്രത്തിനൊപ്പം കൃത്യമായ സ്ഥലം, പോസ്റ്റ് നമ്പർ, സെക്ഷൻ ഓഫീസിന്റെ പേര്, ജില്ല, വിവരം അറിയിക്കുന്ന ആളുടെ പേര്, ഫോൺ നമ്പർ തുടങ്ങിയ വിവരങ്ങൾ സന്ദേശത്തിൽ ഉൾപ്പെടുത്തിയിരിക്കണം.
കെഎസ്ഇബിയുടെ കേന്ദ്രീകൃത ഉപഭോക്തൃ സേവന കേന്ദ്രത്തിലെ ഉദ്യോഗസ്ഥർ സന്ദേശം പരിശോധിച്ച് എത്രയും വേഗം അതത് സെക്ഷൻ ഓഫീസുകളിലേക്ക് പരിഹാര നിർദ്ദേശമുൾപ്പെടെ കൈമാറും.
ഈ നമ്പർ എമർജൻസി ആവശ്യങ്ങൾക്ക് മാത്രം ഉള്ളതാണ് പരാതികൾക്കും അന്വേഷണങ്ങൾക്കും 1912 എന്ന 24X7 ടോൾഫ്രീ നമ്പരിൽ ബന്ധപ്പെടാം.