കണ്ണൂർ ജില്ലയിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടു

അരീക്കോട് സബ്സ്റ്റേഷനിലെ സ ICT യിൽ ഉണ്ടായ പ്രശ്നത്തെ തുടർന്നാണ് 220kV കാഞ്ഞിരോട് സബ്സ്‌റ്റേഷനിലെ ഇൻകമിംഗ് വോൾട്ടേജിൽ അപ്രതീക്ഷിതമായ Dip അനുഭവപ്പെട്ടത്, ഇത് കണ്ണൂർ ജില്ലയിലെ പ്രധാന വൈദ്യുതി വിതരണ സ്രോതസ്സായ കാഞ്ഞിരോട് സബ്സ്റ്റേഷനെയാണ് ബാധിച്ചത്. അതു കാരണം ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്കുള്ള വൈദ്യുതി വിതരണം തടസ്സപ്പെട്ടിരിക്കുന്നു. നിലവിലെ സാഹചര്യത്തിൽ ലോഡ് ഷെഡിങ്ങ് ബാധകമാക്കേണ്ടിവരുന്നു.

സ്ഥിതിഗതികൾ സാധാരണ നിലയിൽ എത്തിക്കുന്നതിനായി തത്സമയ നടപടികൾ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. പ്രതിസന്ധിയിൽ ജനങ്ങൾ സഹകരിക്കണമെന്ന് കെ എസ് ഇ ബി അറിയിച്ചു.