യാത്രക്കാർക്ക് കൂടുതൽ ആശ്വാസകരമായ ഓൺലൈൻ റിസർവേഷൻ പരിഷ്‌കാരങ്ങളുമായി കെ.എസ്.ആർ.ടി.സി

യാത്രക്കാർക്ക് കൂടുതൽ ആശ്വാസകരമായ ഓൺലൈൻ റിസർവേഷൻ പരിഷ്‌കാരങ്ങളുമായി കെ.എസ്.ആർ.ടി.സി. നിലവിലുള്ള റീഫണ്ട് നിയമങ്ങൾക്കു പുറമെ യാത്രക്കാർക്ക് കൂടുതൽ പ്രയോജനകരമായ രീതിയിലുള്ള മാറ്റങ്ങൾകൂടി ഉൾപ്പെടുത്തിയാണ് ഓൺലൈൻ റിസർവേഷൻ പോളിസി പരിഷ്‌കരിച്ചിരിക്കുന്നത്. KSRTC തന്നെയാണ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ വിവരം പങ്കുവച്ചത്.

പുതിയ മാറ്റങ്ങൾ ഇങ്ങനെ:

  1. ഓൺലൈൻ റിസർവേഷൻ സേവനദാതാവ് മൂലമുണ്ടാകുന്ന സാങ്കേതികപിഴവുകൾക്ക് സേവനദാതാവിൽ നിന്നുതന്നെ പിഴ ഈടാക്കി തുക യാത്രക്കാർക്ക് നൽകും.
  2. സർവീസ് റദ്ദാക്കൽ മൂലമുള്ള റീഫണ്ടുകൾ 24 മണിക്കൂറിനുള്ളിൽ തന്നെ തിരികെ യാത്രക്കാർക്കു നൽകും.

(റീഫണ്ട് തുക നിലവിലെ ബാങ്കിങ് നിയമങ്ങൾക്കു വിധേയമായി അക്കൗണ്ടിൽ ക്രെഡിറ്റ് ആകും)