വിദ്യാർഥികൾക്ക് കെഎസ്ആർടിസിയുടെ സ്‌പെഷ്യൽ ടൂർ പാക്കേജ്

കണ്ണൂർ: സ്‌കൂൾ കോളേജ് വിദ്യാർഥികൾക്ക് സ്‌പെഷ്യൽ ടൂർ പാക്കേജ് ഒരുക്കി കണ്ണൂർ കെഎസ്ആർടിസി. മൂന്നു നേരം സ്വാദിഷ്ടമായ ഭക്ഷണവും എൻട്രി ഫീസും ഉൾപ്പെടെയാണ് പാക്കേജ്. ഈ പദ്ധതിയുടെ ആദ്യ യാത്രയിൽ ജില്ലയിലെ കുഞ്ഞിമംഗലം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ എൻഎസ്എസ് വളണ്ടിയർമാർ പങ്കെടുത്തു. പൈതൽമല, ഏഴരക്കുണ്ട് വെള്ളച്ചാട്ടം എന്നീ സ്ഥലങ്ങൾ വിദ്യാർഥികൾ സന്ദർശിച്ചു.കെഎസ്ആർടിസി ചീഫ് ട്രാഫിക് ഓപ്പറേഷൻ നോർത്ത് സോൺ വി മനോജ് കുമാർ ആദ്യ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെൽ ജില്ലാ കോ ഓർഡിനേറ്റർ കെ ആർ തൻസീർ, കുഞ്ഞിമംഗലം ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സിന്ധു പടോളി, അധ്യാപകൻ രമേഷ് പാണ്ഡ്യാല എന്നിവർ നേതൃത്വം നൽകി.