കെ-ടെറ്റ് പരീക്ഷക്ക് ഇനി തമിഴ്, കന്നഡ ചോദ്യക്കടലാസും

കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിന് (കെ-ടെറ്റ്) തമിഴ്, കന്ന‍ഡ ഭാഷകളിൽ കൂടി ചോദ്യക്കടലാസ് നൽകാൻ സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. പരീക്ഷയിലെ മൂന്ന് വിഭാഗങ്ങളിൽ മലയാളത്തിലും ഇംഗ്ലീഷിലുമായി ഇപ്പോൾ ചോദ്യക്കടലാസ് നൽകി വരുന്ന വിഷയങ്ങളിൽ കന്ന‍ഡ, തമിഴ് ചോദ്യക്കടലാസും ലഭ്യമാക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് അണ്ടർ സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു.