കുടുംബശ്രീ മൈന്‍ഡ് ബ്ലോവഴ്‌സ്മെയ് 15 വരെ രജിസ്റ്റര്‍ ചെയ്യാം

കണ്ണൂർ: -കുടുംബശ്രീ ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍, ഉദ്യം ലേണിങ് ഫൗണ്ടേഷന്റെ സഹകരണത്തോടെ കുടുംബശ്രീ മൈന്‍ഡ് ബ്ലോവഴ്‌സ് എന്ന പദ്ധതി നടപ്പാക്കുന്നു. കേരളത്തിലെ 50,000 കുട്ടികള്‍ക്ക് അറിവിന്റെയും സര്‍ഗാത്മകതയുടെയും സംരംഭകത്വത്തിന്‍െയും നൂതന പാഠങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനുള്ള മാനസിക അവസ്ഥ രൂപപ്പെടുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

പദ്ധതിയുടെ ഭാഗമായി ഓരോ ഗ്രാമപഞ്ചായത്തിലെയും ഒമ്പതാം ക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ള – കുറഞ്ഞത് 50 കുട്ടികളെ കണ്ടെത്തി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന മെന്ററിങ് സഹായം നല്‍കും.
രണ്ടു ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുന്നത്. ഒന്നാം ഘട്ടത്തില്‍ സംസ്ഥാന ജില്ലാതല പരിശീലനങ്ങള്‍ ബാലസഭ മെന്റര്‍മാര്‍ക്ക് നല്‍കും. തുടര്‍ന്ന് സി ഡി എസ് തലത്തില്‍ ഈ അഭിരുചിയുള്ള 50 കുട്ടികള്‍ക്ക് രണ്ട് ദിവസത്തെ പരിശീലനം നല്‍കും രണ്ടാം ഘട്ടത്തില്‍ കുട്ടികള്‍ കണ്ടെത്തുന്ന വിഷയത്തില്‍ കൂടുതല്‍ ശ്രദ്ധയും മെന്ററിങ്ങും നല്‍കി മികച്ച ആശയങ്ങള്‍ പ്രവര്‍ത്തികമാക്കാന്‍ സഹായിക്കും.
പങ്കെടുക്കാന്‍ താല്‍പര്യമുള്ള കുട്ടികള്‍ http://surl.li/tlrje എന്ന ഗൂഗിള്‍ ഷീറ്റ് മുഖേന മെയ് 15 വരെ പേര് രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള സി ഡി എസ്സുമായി ബന്ധപ്പെടുക.


വാർത്തകൾ തത്സമയം അറിയാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ