വാണിജ്യ സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്യണം
കണ്ണൂർ:പത്തോ അതിൽ കൂടുതലോ തൊഴിലാളികളെ ഉപയോഗിച്ച് നിർമ്മാണ പ്രവൃത്തി ചെയ്യുന്ന ജില്ലയിലെ എല്ലാ വാണിജ്യ സ്ഥാപനങ്ങളും തൊഴിലാളികളുടെ സുരക്ഷ മുൻനിർത്തി രജിസ്റ്റർ ചെയ്യണമെന്നും സുരക്ഷാക്രമീകരണങ്ങൾ ഒരുക്കണമെന്നും ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്സ്മെന്റ്) അറിയിച്ചു.
അല്ലാത്തപക്ഷം പരിശോധനാവേളയിൽ ബിൽഡിംഗ് ആന്റ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്‌സ് (റഗുലേഷൻ ഓഫ് എംപ്ലോയ്‌മെന്റ് ആന്റ് കണ്ടീഷൻ ഓഫ് സർവ്വീസ്) ആക്ട് പ്രകാരം നിയമാനുസൃത നടപടികൾ സ്വീകരിക്കും. നിർമ്മാണ മേഖലയിൽ അതിഥി തൊഴിലാളികളെ ജോലി ചെയ്യിപ്പിക്കുന്ന കരാറുകാർ/ഉടമകൾ അതിഥി തൊഴിലാളി രജിസ്‌ട്രേഷനും ചെയ്യണം.
ഫോൺ: 0497 2700353
അതിഥി ആപ്പ് രജിസ്ട്രേഷൻ ഹെൽപ് ഡെസ്‌ക് ആരംഭിച്ചു
അതിഥി തൊഴിലാളികളുടെ രജിസ്ട്രേഷനും തിരിച്ചറിയൽ കാർഡ് അനുവദിക്കലിനുമായി അതിഥി ആപ്പ് രജിസ്ട്രേഷൻ ഹെൽപ് ഡെസ്‌ക് ജില്ലാ ലേബർ ഓഫീസിൽ ആരംഭിച്ചു. ആധാർ കാർഡിന്റെ പകർപ്പ് സഹിതം തൊഴിലാളി നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്യാം. എല്ലാ ദിവസവും ഉച്ചക്ക് രണ്ട് മുതൽ അഞ്ച് വരെ ജില്ലാ ലേബർ ഓഫീസിൽ രജിസ്ട്രേഷൻ നടത്തും.
അതിഥി തൊഴിലാളികൾ താമസിക്കുന്ന കെട്ടിട ഉടമകൾ, കരാറുകാർ, പി.ഡബ്ല്യൂ.ഡി. അടക്കമുള്ള സ്ഥാപനങ്ങളിൽ ജോലി ചെയ്യിപ്പിക്കുന്ന കരാറുകാർ എന്നിവർ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്സ്മെന്റ്) അറിയിച്ചു. ഫോൺ : 0497 2700353, അസിസ്റ്റന്റ് ലേബർ ഓഫീസർ ഗ്രേഡ് 1-8547655313