തമിഴകത്തിന്റെ വൻ വിജയ ചിത്രമായി ലിയോ

തമിഴകത്തിന്റെ വൻ വിജയ ചിത്രമായി മാറിയിരിക്കുകയാണ് ലിയോ. വിജയ്‌യുടെ ലിയോ ആകെ 461 കോടി രൂപയിലിധകം നേടിയിരിക്കുകയാണ്. തമിഴ് സിനിമയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന കളക്ഷൻ സ്വന്തമാക്കുന്ന ചിത്രം എന്ന നേട്ടം ഇനി വിജയ്-ലോകേഷ് കന​ഗരാജ് ചിത്രം ലിയോക്ക്. നിർമാതാക്കളായ സെവൻ സ്ക്രീൻ സ്റ്റുഡിയോസ് ഔദ്യോ​ഗിക സോഷ്യൽ മീഡിയാ അക്കൗണ്ടിലൂടെ അറിയിച്ചതാണ് ഇക്കാര്യം.

ബാഡാസ് മാ എന്ന ​ഗാനത്തിലെ വരികൾ കുറിച്ചുകൊണ്ടാണ് സ്വപ്ന നേട്ടത്തേക്കുറിച്ച് നേട്ടത്തേക്കുറിച്ച് നിർമാതാക്കൾ ട്വീറ്റ് ചെയ്തത്. പുതിയ പോസ്റ്ററും ഇതിനൊപ്പം അവർ പുറത്തിറക്കി.റിലീസ് ചെയ്ത് ആ​ഗോളതലത്തിൽ ഏഴുദിവസം കൊണ്ട് 461 കോടി രൂപയാണ് ചിത്രം നേടിയത്. അഞ്ഞൂറ് കോടി തീയറ്റർ കളക്ഷൻ എന്ന നേട്ടമാണ് ഇനി ലിയോക്ക് മുന്നിലുള്ളത്. ഏഴാം ദിവസം 266 കോടി രൂപയാണ് ലിയോ ഇന്ത്യയിൽ നിന്നുമാത്രം നേടിയത്