ലൈഫ് മിഷന് 350കോടി രൂപ അനുവദിച്ചു

ലൈഫ് മിഷന് 350 കോടി രൂപ കൂടി അനുവദിച്ചു. ഗ്രാമ പഞ്ചായത്തുകളിലെ 22,500 പേർക്ക് വീട് പണിയാനാണിത്. തിങ്കളാഴ്ച മുതൽ തുക വിതരണം ചെയ്യുമെന്ന് മന്ത്രി എം ബി. രാജേഷ് അറിയിച്ചു. 2026-ഓടെ അഞ്ച് ലക്ഷം വീടുകൾ പൂർത്തിയാക്കുകയാണ് ലക്ഷ്യം. 2022-ൽ ഗ്രാമ പഞ്ചായത്തുകളിലെ ലൈഫ് ഗുണഭോക്താക്കൾക്ക് 1448.34 കോടി രൂപയുടെ വായ്പ എടുക്കാനാണ് സർക്കാർ അനുമതി നൽകിയത്.

ഇതിൽ 1000 കോടിയുടെ ഗാരന്റി സർക്കാർ നൽകി. 69,217 പേർക്ക് തുക വിതരണം ചെയ്തു. സംസ്ഥാന സർക്കാർ വിഹിതവും ഇവർക്ക് നൽകിയിട്ടുണ്ട്. ബാക്കിയുള്ള 448.34 കോടി രൂപയുടെ ഗാരന്റി സർക്കാർ നൽകിയതോടെയാണ് ഇപ്പോൾ തുക അനുവദിച്ചത്. നഗരസഭകൾക്ക് 217 കോടി രൂപ ഒരു മാസത്തിനകം നൽകാമെന്നും പ്രതീക്ഷിക്കുന്നു. ഹഡ്‌കോ വായ്പയുടെ പലിശ പൂർണമായി സർക്കാർ വഹിക്കും.