കേരള ബാങ്ക് ഭവനവായ്‌പപ്പരിധി ഉയര്‍ത്തി

കേരള ബാങ്കിന്റെ ഭവന വായ്പ പരിധി 30 ലക്ഷത്തില്‍ നിന്ന് 75 ലക്ഷമാക്കി ഉയര്‍ത്തി.

അര്‍ബന്‍ ബാങ്കുകള്‍ക്ക് അടക്കം ബാധകമാകും വിധം റിസര്‍വ് ബാങ്ക് നടപ്പാക്കിയ പുതിയ വ്യവസ്ഥ അനുസരിച്ചാണ് മാറ്റം.

നബാര്‍ഡിന്റെ പരിശോധനയില്‍ കേരള ബാങ്കിന്റെ റാങ്ക് ബിയില്‍ നിന്ന് സിയായി കുറച്ചപ്പോള്‍ വ്യക്തിഗത വായ്പ പരിധി 25 ലക്ഷമാക്കി വെട്ടിക്കുറച്ചിരുന്നു.