അന്തരിച്ച സിപിഐഎം മുതിർന്ന നേതാവ് എം എം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടു നൽകാൻ ഹൈക്കോടതി നിർദേശം
അന്തരിച്ച സിപിഐഎം മുതിർന്ന നേതാവ് എം എം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടു നൽകാൻ ഹൈക്കോടതി നിർദേശം. മകൾ ആശാ ലോറൻസിന്റെ ഹർജി ഹൈക്കോടതി തള്ളി. . മൃതദേഹം ക്രിസ്ത്യൻ മതാചാരപ്രകാരം സംസ്കാരിക്കാൻ അനുവദിക്കണമെന്നായിരുന്നു മകൾ ആശ ലോറൻസിന്‍റെ ആവശ്യം.
സെപ്റ്റംബർ 21ന് കൊച്ചിയിൽ വച്ചായിരുന്നു എം എം ലോറൻസിന്റെ അന്ത്യം. വാര്‍ധക്യകാല അസുഖത്തെ തുടര്‍ന്ന് കുറച്ചുനാളുകളായി ചികിത്സയിലായിരുന്നു.