20 കോടി സ്വന്തമാക്കുന്ന ഭാഗ്യവാനെ ഇന്നറിയാം
ക്രിസ്മസ്-ന്യൂ ഇയര്‍ ബമ്പർ നറുക്കെടുപ്പ് ഇന്ന്. ഉച്ചക്ക് ഒന്നരയോടെ തിരുവനന്തപുരം ഗോർഖി ഭവനിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ നറുക്കെടുക്കും.
20 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി ഓരോ കോടി രൂപ വീതം ഇരുപത് പേര്‍ക്ക് കിട്ടും. 50 ലക്ഷം ടിക്കറ്റാണ് ഇറക്കിയത്. 47 ലക്ഷത്തോളം ടിക്കറ്റുകളാണ് ഇതിനകം വിറ്റത്.
ഉച്ചയ്ക്ക് 12 വരെ ടിക്കറ്റ് വിൽപന തുടരും. 400 രൂപയാണ് ടിക്കറ്റ് വില. പുതിയ സമ്മര്‍ ബമ്പർ ഭാഗ്യക്കുറിയും ഇന്ന് പുറത്തിറക്കും.
നറുക്കെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ വില്പന കേന്ദ്രങ്ങളിൽ എല്ലാം ബമ്പർ ടിക്കറ്റ് വില്പന തകൃതിയായി നടക്കുകയാണ്.