ലക്കി ഭാസ്കറിലൂടെ തെലങ്കാന സംസ്ഥാന പുരസ്‍കാരം സ്വന്തമാക്കി ദുല്‍ഖർ സല്‍മാൻ,
ലക്കി ഭാസ്കറിലൂടെ തെലങ്കാന സംസ്ഥാന പുരസ്‍കാരം സ്വന്തമാക്കി ദുല്‍ഖർ സല്‍മാൻ, മികച്ച നടനുള്ള സ്പെഷ്യല്‍ ജൂറി അവാർഡ് ആണ് ഈ ചിത്രത്തിലൂടെ നടൻ ദുല്‍ഖർ സല്‍മാൻ നേടിയെടുത്തത്.ഗദ്ദർ അവാർഡ് എന്ന പേരില്‍ നല്‍കപ്പെടുന്ന തെലങ്കാന സംസ്ഥാന അവാർഡുകള്‍ 14 വർഷങ്ങള്‍ക്കു ശേഷമാണ് ഇപ്പോള്‍ പ്രഖ്യാപിക്കുന്നത്. 2024 ല്‍ റിലീസ് ചെയ്ത തെലുങ്ക് ചിത്രങ്ങള്‍ക്കായുള്ള പുരസ്‍കാരങ്ങളില്‍ നാലെണ്ണമാണ് ഇപ്പോള്‍ ദുല്‍ഖർ സല്‍മാൻ നായകനായ ലക്കി ഭാസ്ക്കർ സ്വന്തമാക്കിയത്.