മഹാശിവരാത്രി ഘോഷയാത്രയ്ക്കിടെ വൻ അപകടം. ഘോഷയാത്രയ്ക്കിടെ 14 കുട്ടികൾക്ക് വൈദ്യുതാഘാതമേറ്റു

രാജസ്ഥാനിലെ കോട്ടയിൽ മഹാശിവരാത്രി ഘോഷയാത്രയ്ക്കിടെ വൻ അപകടം. ഘോഷയാത്രയ്ക്കിടെ 14 കുട്ടികൾക്ക് വൈദ്യുതാഘാതമേറ്റു. രണ്ട് കുട്ടികളുടെ നില അതീവ ഗുരുതരാമെന്ന് റിപ്പോർട്ട്.

ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. ഘോഷയാത്രയ്ക്കിടെ ഇരുമ്പ് പൈപ്പ് വൈദ്യുതി ലൈനിൽ സ്പർശിച്ചതാണ് അപകട കാരണമെന്ന് റിപ്പോർട്ട്. ആദ്യം ഷോക്കേറ്റ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കവേയാണ് മറ്റ് കുട്ടികൾക്ക് ഷോക്കേറ്റത്.