സഹോദരനെ അപായപ്പെടുത്താന്‍ കടയിലേക്ക് പിക്കപ്പ് ലോറി ഇടിച്ചു കയറ്റി ; ഇതര സംസ്ഥാന തൊഴിലാളിക്ക് ഗുരുതര പരിക്ക്

സഹോദരനെ അപായപ്പെടുത്താന്‍ കടയിലേക്ക് പിക്കപ്പ് ലോറി ഇടിച്ചു കയറ്റിയതോടെ പരിക്കേറ്റത് ഇതര സംസ്ഥാന തൊഴിലാളിക്ക്.മലപ്പുറം കോട്ടക്കലില്‍ വ്യാഴാഴ്ച്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം.

അനിയന്‍ ജ്യേഷ്ഠനെ ലോറി ഇടിപ്പിച്ചു കൊലപെടുത്താന്‍ നോക്കുകയായിരുന്നു. ജ്യേഷ്ഠന്‍ ചാടി രക്ഷപ്പെട്ടു. റോഡില്‍ ഉണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളി ലോറിയുടെ അടിയില്‍ കുടുങ്ങുകയായിരുന്നു. ബംഗാള്‍ സ്വദേശി മന്‍സൂറിനാണ് പരിക്കേറ്റത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച മന്‍സൂറിന്റെ ആരോഗ്യനില ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.സംഭവത്തില്‍ കോട്ടയ്ക്കല്‍ തോക്കാംപാറ സ്വദേശി അബൂബക്കറിനെ പൊലീസ് അറസ്റ്റ് ചെയ്തു. സഹോദരന്‍ ഉമ്മറിനെ വാഹനമിടിച്ച്‌ അപായപ്പെടുത്താനായിരുന്നു അബൂബക്കറിന്റെ ശ്രമം. അതിനായി കടയിലേക്ക് പിക്കപ്പ് ലോറി ഇടിച്ചു കയറ്റുകയായിരുന്നു. എന്നാല്‍ ഈ സമയം കടയില്‍ ഉണ്ടായിരുന്ന ബംഗാള്‍ സ്വദേശി മന്‍സൂറാണ് അപകടത്തില്‍പ്പെട്ടത്. അബൂബക്കറിന് എതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങി.