11 വയസുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛൻ പിടിയില്‍.
നെയ്യാറ്റിൻകര വെള്ളറടയില്‍ 11 വയസുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛൻ പിടിയില്‍. പത്തനംതിട്ട സ്വദേശിയാണ് പിടിയിലായത്.ചെെല്‍സ് ലെെൻ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആയിരുന്നു നടപടി. കുട്ടി സ്കൂള്‍ അധികൃതരോടാണ് ആദ്യം കാര്യം പറഞ്ഞത്.
പ്ലബ്ബിംഗ് തൊഴിലാളിയായ രണ്ടാനച്ഛൻ കുട്ടിയുടെ അമ്മ വീട്ടില്‍ ഇല്ലാത്തപ്പോള്‍ ഉപദ്രവിച്ചെന്നാണ് മൊഴി. അടുത്തിടെയാണ് ഇയാള്‍ കുട്ടിയുടെ വീട്ടില്‍ താമസം തുടങ്ങിയത്. അമ്മ ജോലിക്ക് പോകുമ്ബോള്‍ പലതവണ ഉപദ്രവിച്ചെന്നാണ് കുട്ടി സ്കൂള്‍ അധികൃതരോട് പറഞ്ഞത്. തുടർന്ന് സ്കൂള്‍ അധികൃതർ ചെെല്‍ഡ് ലെെനില്‍ വിവരം അറിയിച്ചു. പ്രതിയെ ഇന്ന് നെയ്യാറ്റിൻകര കോടതിയില്‍ ഹാജരാക്കും.