ഇരിട്ടി അയ്യന്‍കുന്നിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടെന്ന് മാവോയിസ്റ്റ് പോസ്റ്റര്‍

ഞെട്ടിത്തോട് വനമേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ മാവോവാദി കൊല്ലപ്പെട്ടതായി പോസ്റ്റര്‍. മാവോവാദി കവിത എന്ന ലക്ഷ്മി കൊല്ലപ്പെട്ടതായാണ് വയനാട് തിരുനെല്ലി ഹുണ്ടികപ്പറമ്ബ് കോളനിയില്‍ പ്രത്യേക്ഷപ്പെട്ട പോസ്റ്ററില്‍ പറ
വ്യാഴാഴ്ച രാത്രിയോടെയാണ് തിരുനെല്ലിയില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ആറംഗ സംഘമെത്തിയാണ് പോസ്റ്റര്‍ പതിച്ചതെന്നാണ് വിവരം.

കോര്‍പ്പറേറ്റുകള്‍ക്ക് കൊള്ളയടിക്കാൻ പശ്ചിമഘട്ടത്തെ ഒരുക്കിയെടുക്കുന്ന മോദി- പിണറായി സര്‍ക്കാരുകളുടെ ആസൂത്രിത നീക്കമാണ് കവിതയുടെ കൊലപാതകമെന്ന് പോസ്റ്ററില്‍ പറയുന്നു. കൊലയാളികള്‍ക്കെതിരെ ആഞ്ഞടിക്കാനും സി.പി.ഐ. മാവോയിസ്റ്റിന്റെ പേരിലുള്ള പോസ്റ്ററില്‍ ആഹ്വാനമുണ്ട്.