മയ്യിൽ CRC ഹാളിൽ നടന്ന കവിയരങ്ങ് ശ്രദ്ധേയമായി

മയ്യിൽ CRC യുടെ ആഭിമുഖ്യത്തിൽ മയ്യിൽ പ്രദേശത്തെ പത്ത് കവികളെ പങ്കെടുപ്പിച്ചു കൊണ്ട് സംഘടിപ്പിച്ച കവിയരങ്ങ് മയ്യിലുകാർക്ക് ഒരു പുത്തൻ അനുഭവമാണ് സമ്മാനിച്ചത്.
ചടങ്ങ് ലൈബ്രറി കൗൺസിൽ തളിപ്പറമ്പ് താലൂക്ക് കമ്മിറ്റിയംഗവും പ്രഭാഷകനുമായ വി. മനോമോഹനൻ മാസ്റ്റർ ഉൽഘാടനം ചെയ്തു.
ചടങ്ങിൽ പ്രശസ്ത കവി ഡോക്ടർ. ടി.പി വിനോദ് വിശിഷ്ടാതിഥിയായി .


പ്രദീപ് കുറ്റ്യാട്ടൂർ, ടി.പി. നിഷ , അഭിലാഷ്കണ്ടക്കെ , സുനി വേളം,നാരായണൻ കെ ചെറുപഴശ്ശി, എം.കെ ജയരാജൻ, ഇ.കെ. ശശിധരൻ, അരവിന്ദാക്ഷൻ മാസ്റ്റർ, അനിൽ സി മയ്യിൽ, രതീഷ് കുന്നുമ്പ്രത്ത് എന്നിൽ തങ്ങളുടെ കവിതകൾ അവതരിപ്പിച്ചു സംസാരിച്ചു..
വി.പി. ബാബുരാജ് പി.കെ. ഗോപാലകൃഷ്ണൻ കെ.വി യശോദ ടീച്ചർ ദിലീപ് കുമാർ, രവി നമ്പ്രം എന്നിവർ കവിതകളെ വിലയിരുത്തി സംസാരിച്ചു.
CRC പ്രസിഡണ്ട് കെ.കെ ഭാസ്കരൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സിക്രട്ടരി പി.കെ. നാരായണൻ സ്വാഗതവും ലൈബ്രറിയൻ സജിത നന്ദിയും പറഞ്ഞു