സാർവദേശീയവനിതാ ദിനം ആചരിച്ചു

മയ്യിൽ:കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂനിയൻ മയ്യിൽ ബ്ലോക്ക് വനിതാവേദിയുടെ ആഭിമുഖ്യത്തിൽ മാർച്ച് 8 സാർവദേശീയ വനിതാ ദിനമായി ആചരിച്ചു. ബ്ളോക്ക് വനിതാവേദി ചേർ പേഴ്സൻ കെ. ജ്യോതി ടീച്ചറുടെ അധ്യക്ഷതയിൽ മയ്യിൽ പെൻഷൻ ഭവനിൽ നടന്ന പരിപാടികണ്ണൂർ ജില്ലാ പബായത്ത് മെമ്പർ എൻ.വി. ശ്രീജി നി ഉദ്ഘാടനം ചെയ്തു. തുല്യ നീതി, സാമൂഹ്യ സുരക്ഷിതത്വം എന്നീ വിഷയങ്ങളിൽ ഊന്നിക്കൊണ്ട് അഡ്വ: പി.ഓമനമുഖ്യ പ്രഭാഷണം നടത്തി. തുടർന്ന് ജില്ലാ സിക്രട്ടറി ഇ. മുകുന്ദൻ ,ബ്ലോക്ക് പ്രസിഡന്റ് കെ.വി. യശോദ ടീച്ചർ, മുൻ ബ്ലോക്ക് പ്രസിഡന്റമാരായ കെ.പത്മനാഭൻ മാസ്റ്റർ, കെ.ബാലകൃഷ്ണൻ നായർ ,വി.രമാദേവി ടീച്ചർ,കെ.എം. പാർവതി ടീച്ചർ, എം.കെ പ്രേമി എന്നിവർ സംസാരിച്ചു. തുടർന്ന് വനിതകൾ നടത്തിയ കവിതാ ഗാനാലാപനങ്ങൾ, സംഘഗാനം, നൃത്തം എന്നിവയും അരങ്ങേറി. ബ്ലോക്ക് കൺവീനർ കെ. കെ. ലളിതകുമാരി ടീച്ചർ സ്വാഗതവും പി.സി.പി.കമലാക്ഷി ടീച്ചർ നന്ദിയും പറഞ്ഞു.