മെഡിക്കല്‍, എന്‍ജിനിയറിങ് പ്രവേശന പരീക്ഷക്ക് കൈറ്റ് വിക്ടേഴ്‌സില്‍ ഇന്ന് മുതല്‍ പരിശീലനം
മെഡിക്കല്‍, എന്‍ജിനിയറിങ് പ്രവേശന പരീക്ഷക്ക് വീഡിയോ ക്ലാസുകളും ഇന്ററാക്ടീവ് പോര്‍ട്ടലും ഉള്‍പ്പെടുന്ന ‘ക്രാക് ദ എന്‍ട്രന്‍സ്’ പരിപാടിയുമായി കൈറ്റ് വിക്ടേഴ്‌സ്. ഇന്ന് രാത്രി ഏഴ് മണി മുതല്‍ ക്ലാസുകള്‍ സംപ്രേഷണം ചെയ്യും. രാത്രി 7 മണി മുതല്‍ 11 മണി വരെ യഥാക്രമം കണക്ക്, ഭൗതിക ശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം എന്നിങ്ങനെയാണ് ക്ലാസുകള്‍. ഇതേ ക്രമത്തില്‍ അടുത്ത ദിവസം രാവിലെ 7 മണി മുതല്‍ 11 മണി വരെയും ഉച്ചക്ക് 1 മണി മുതല്‍ 5 മണി വരെയും രണ്ട് തവണ പുന:സംപ്രേഷണം ഉണ്ടാവും.
ഓരോ വിഷയത്തിനും ഒരു മണിക്കൂര്‍ വീതമുള്ള 30 മണിക്കൂര്‍ ക്ലാസുകളാണ് ടെലികാസ്റ്റ് ചെയ്യുക. കൈറ്റ് വിക്ടേഴ്സ് ചാനലിലും യൂട്യൂബിലും പരിപാടികള്‍ എല്ലാവര്‍ക്കും കാണാം.
ഈ വര്‍ഷം പ്ലസ് ടു പഠനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അവരുടെ സ്‌കൂള്‍ അഡ്മിഷന്‍ നമ്പറും ജനന തീയതിയും നല്‍കി പോര്‍ട്ടല്‍ ഉപയോഗിക്കാം.