ഇന്ത്യയ്ക്ക് ക്ഷയരോഗത്തിനുള്ള മരുന്നായ ബെഡാക്വിലിന്‍ ഇനി തദ്ദേശീയമായി നിർമ്മിക്കാം
ഇന്ത്യയ്ക്ക് ക്ഷയരോഗത്തിനുള്ള മരുന്നായ ബെഡാക്വിലിന്‍ ഇനി തദ്ദേശീയമായി നിർമ്മിക്കാം. മരുന്നിന്റെ പേറ്റന്റ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സൺ കമ്പനി ഒഴുവാക്കിയതോടെയാണ് തദ്ദേശീയമായി മരുന്ന് നിർമ്മിക്കാൻ സാധിക്കുന്നത് . ശനിയാഴ്ച ഇതുസംബന്ധിച്ച പ്രസ്താവന യുഎസ് മരുന്ന് കമ്പനി പുറത്തിറക്കി. ഇതോടെ, ഇന്ത്യ ഉള്‍പ്പെടെ ലോകത്തെ 134 രാജ്യങ്ങള്‍ക്ക് ബെഡാക്വിലിന്‍ എന്ന മരുന്ന് നിര്‍മിക്കാനാകുമെന്നാണ് റിപ്പോര്‍ട്ട്.നിര്‍ദേശിക്കുന്ന മരുന്നിന്റെ മുഖ്യ ഘടകമായ ബെഡാക്വിലിന്റെ പേറ്റന്റ് ഒഴിവാക്കണമെന്ന് നേരത്തെ ആവശ്യമുയര്‍ന്നിരുന്നു.ലോകത്താകെ നാലരലക്ഷം ക്ഷയരോഗികളാണുള്ളത്. ഇതില്‍ ഭൂരിഭാഗവും ഇന്ത്യയുള്‍പ്പെടുന്ന ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലാണ്.